Friday, October 18, 2024
HomeNewsGulfവിസ്മയ കാഴ്ചകള്‍ കാണാം; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു

വിസ്മയ കാഴ്ചകള്‍ കാണാം; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു

ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈ, ലോകത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചര കേന്ദ്രമാണ്. വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ വിവിധ ആകര്‍ഷണ രീതികളോടെയാണ് ദുബൈയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിന് അവസാനമാകുന്നതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്. പല രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യകള്‍ അനുഭവിച്ചറിയാന്‍ ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം തുറക്കും. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സന്ദര്‍ശകര്‍ എത്തിയതിനാല്‍ ഈ സീസണില്‍ നിശ്ചയിച്ച തീയതിയേക്കാള്‍ ഒരാഴ്ച മുന്നേ തുറക്കുമെന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 18 മുതലാണ് 28മത് സീസണിന് തുടക്കമാകുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും അടക്കുക. ദുബൈ ഗാര്‍ഡന്‍ ഗ്ലോയും ഹത്ത റിസോര്‍ട്ടുകളും ഈ മാസം 15ന് തുറക്കും. പുതിയ ആകര്‍ഷണങ്ങളുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോയിന്റെ ഒന്‍പതാമത് സീസണിനാണ് അടുത്ത വെള്ളിയാഴ്ച തുടക്കമാകുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ ഗ്ലോ ഗാര്‍ഡന്‍ ഉള്ള നാല് വ്യത്യസ്ത പാര്‍ക്കുകള്‍ സബീല്‍ പാര്‍ക്കിലെ ആകര്‍ഷണമാണ്. ചൂട് കനത്തതോടെ കഴിഞ്ഞ മെയില്‍ അടച്ച ഹത്ത റിസോര്‍ട്ടുകളും സെപ്റ്റംബര്‍ പതിനഞ്ചിന് തുറക്കും. ഭൂപ്രകൃതിയുടെ അതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഹത്ത റിസോര്‍ട്ടുകള്‍ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. സിപ് ലൈനിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ ആവേശകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബൈയില്‍ നിന്നും ഒര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹത്തയില്‍ എത്താന്‍ സാധിക്കും. മൂവായിരത്തോളം മൃഗങ്ങളെയും പക്ഷികളെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ദുബൈ സഫാരി പാര്‍ക്കും ഉടന്‍ തന്നെ തുടക്കും. ഒരാള്‍ക്ക 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇത് ഉപയോഗിച്ച് ഒരു ഡേ പാസ് ലഭിക്കും. സഞ്ചാരികള്‍ക്കായി കാഴ്ചയുടെ, വിസ്മയങ്ങളുടെ പൂക്കാലമൊരുക്കി ദുബൈ മിറാക്കിള്‍ ഗാര്‍ഡനും അടുത്ത മാസം അവസാനത്തോടെ തുറക്കും. 75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ മികവോടെയും മനോഹാരിതയോടെയും പുഷ്പാലങ്കാരം നടത്തിയായിരിക്കും മിറാക്കിള്‍ ഗാര്‍ഡന്‍ സഞ്ചാരികളെ വരവേല്‍ക്കുക. രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തി വരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments