ദുബൈ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.ഇരുപത്തിയഞ്ച് ദിര്‍ഹമായിരിക്കും ഒരു മണിക്കൂര്‍ പാര്‍ക്കിംഗ് നിരക്ക്.ഫെബ്രുവരി പതിനേഴിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും
എന്നാണ് പാര്‍ക്ക്ഇന്‍ കമ്പനിയുടെ അറിയിപ്പ്.വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ പ്രധാന പരിപാടികള്‍ നടക്കുമ്പോള്‍ ആണ് ഒരു മണിക്കൂറിന് ഇരുപത്തിയഞ്ച് ദിര്‍ഹം പാര്‍ക്കിംഗ് നിരക്ക് ഈടാക്കുക.വേള്‍ഡ് ട്രേയ്ഡ് സെന്ററിന്റെ
ചുറ്റുമുള്ള പാര്‍ക്കിംഗുകളില്‍ ഈ നിരക്ക് ബാധകമായിരിക്കും എന്ന്പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഗ്രാന്‍ഡ് ഇവന്റ് സോണ്‍ എന്ന് വിശേഷിപ്പിച്ചാണ് പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ പ്രധാന പരിപാടികള്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നും പാര്‍ക്ക്ഇന്‍ ആവശ്യപ്പെട്ടു.പ്രധാനപരിപാടികള്‍ നടക്കുമ്പോള്‍ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ഭാഗത്തുണ്ടാകുന്ന വാഹനത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് നിരക്ക് വര്‍ദ്ധന എന്നും പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.