യുഎഇയില്‍ അനധികൃത റിക്രൂട്ട്‌മെന്റ് നടത്തിയ കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി. 50 കമ്പനികള്‍ക്കും 5 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി സ്വീകരിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തില്‍ കുറയാത്ത പിഴയും, രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ 1 ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.മാനവവിഭശേഷി സ്വദേശിവത്കണ മന്ത്രാലയത്തില്‍ നിന്നും ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും മധ്യസ്ഥപ്രവത്തനം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെയാണ് നടപടി.
അനധികൃത റിക്രൂട്ട്‌മെന്റുകളും നിമയ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 50 സ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ നിയമലംഘകര്‍ക്കെതിരെ പിഴയും തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. സോഷ്യല്‍ മീഡിയായിലോ മറ്റ് ഏതെങ്കിലും പ്ലാറ്റ്‌ഫോമിലോ നിമയ ലംഘനങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍പരമായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ കമ്പനികള്‍ മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നും ആവശ്യമായ പെര്‍മിറ്റുകള്‍ നേടിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
നിയമലംഘനങ്ങളും നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് രീതികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയോ ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.