തൊഴിലാളികളുടെ ശമ്പളം ഏഴാംതീയതിക്കുള്ളില്‍ നല്‍കണം എന്ന നിര്‍ദ്ദേശവുമായി കുവൈത്ത് പബ്ലിക് അതോറിട്ടി ഫോര്‍ മാന്‍ പവര്‍.തൊഴിലാളികളുടെ പാര്‍പ്പിടകേന്ദ്രങ്ങള്‍ സംബന്ധിച്ചും അതോറിട്ടി കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലാളികളുടെ ശമ്പളം നിശ്ചിത തീയതി കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണം എന്നാണ് കുവൈത്ത് പബ്ലിക് മാന്‍ പവര്‍ അതോറിട്ടി പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.ശമ്പളം വൈകിപ്പിച്ചാല്‍ രാജ്യത്തെ തൊഴില്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകണം.തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ഇരുനൂറിലധികം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശീലനം നേടിയ നഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രം ഒരുക്കണം.
തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല.കുവൈത്തിലെ പുതിയ നിയമപ്രകാരം ഒരു മുറിയില്‍ നാല് പേര് മാത്രമേ പാടുള്ളു.തൊഴിലാളികളുടെ വേതനം പാര്‍പ്പിട സൗകര്യം എന്നിവ സംബന്ധിച്ച് പബ്ലിക് മാന്‍ പവര്‍ അതോറിട്ടി സമൂഹമാധ്യമങ്ങളിലൂടെ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.