ശശി തരൂര്‍ എംപിയുടെ മടിയിലേക്ക് വിളിക്കാതെ വന്നുകയറി ഇരുന്ന ഒരാളുണ്ട്. ഒരു കുരങ്ങന്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ പത്രം വായിക്കാനായി ഇരുന്ന ശശി തരൂരിന്റെ മടിയിലേക്കാണ് കുരങ്ങന്‍ വന്നിരുന്നത്. ഒന്ന് ഞെട്ടി. ഒപ്പമുള്ളവര്‍ അതിന് പഴം നല്‍കി. കിട്ടിയത് അത്രയും കഴിച്ച ശേഷം തരൂരിനെ കെട്ടിപിടിച്ച് അല്‍പം മയങ്ങാനും കുരങ്ങന്‍ മറന്നില്ല. പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുരങ്ങന്‍ ചാടി പോകുകയും ചെയ്തു. എക്‌സിലൂടെയാണ് തരൂര്‍ അനുഭവം ഫോട്ടോ അടക്കം പങ്കുവച്ചത്