രാജ്യാന്തര ബഹിരാകാശനിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ വ്യോമസേനയില്‍ ക്യാപ്റ്റനായ ശുഭാംശു ശുക്ല ഒരുങ്ങുന്നു.അടുത്ത മാസം ശുഭാംശു അടക്കമുള്ള സംഘം ബഹിരാകാശ നിലയത്തില്‍ എത്തും.
ഐഎസ്ആര്‍ഒയും നാസയും സ്വകാര്യബഹിരാകാശ സ്ഥാപനമായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നാണ് ശുഭാംശു ശുക്ലയെ രാജ്യാന്തരബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത്.ശുഭാംശു അടക്കം നാല് പേരാണ് ആക്‌സിയോം ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തുന്നത്.ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഇവര്‍ യാത്ര തിരിക്കുക.പതിനാല് ദിവസം ആണ് ദൗത്യത്തിന്റെ കാലാവധി.സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ആയിരിക്കും ശുഭാംശുവിന്റേയും സംഘത്തിന്റെയും ബഹിരാകാശ യാത്ര.
മെയില്‍ എപ്പോഴായിരിക്കും വിക്ഷേപണം എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.കാലാവസ്ഥ അടക്കമുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചായിരിക്കും വിക്ഷേപണ തീയതി നിശ്ചയിക്കുക.ഉത്തര്‍പ്രദേശ് സ്വദേശിയാണ് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല.ആക്‌സിയോം ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു.ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറും ശുഭാംശുവാണ്.1984-ല്‍ യാത്ര ചെയ്ത രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്ത് എത്തിയ ആദ് ഇന്ത്യക്കാരന്‍.