പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കേസില്‍ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസില്‍ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമെന്നായിരുന്നു ഷാരോണിന്റെ അമ്മയുടെ ആവശ്യം.കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.