Friday, October 18, 2024
HomeNewsGulfഷാര്‍ജയില്‍ ഇനി കൂടുതല്‍ മോസ്‌ക്കുകളില്‍ ഖുത്തുബ മലയാളത്തില്‍

ഷാര്‍ജയില്‍ ഇനി കൂടുതല്‍ മോസ്‌ക്കുകളില്‍ ഖുത്തുബ മലയാളത്തില്‍

ഷാര്‍ജയില്‍ ഇനി കൂടുതല്‍ മോസ്‌ക്കുകളില്‍ മലയാളത്തില്‍ ജുമഅ പ്രഭാഷണം.എമിറേറ്റിലെ തൊണ്ണൂറിലധികം പള്ളികള്‍ അറബ് ഇതര സമൂഹങ്ങള്‍ക്കായി നിശ്ചിയിച്ചുകൊണ്ട് ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് ആണ് തീരുമാനം പുറപ്പെടുവിച്ചത്.

മതപരമായ അറിവ് സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ആണ് ഷാര്‍ജയിലെ തൊണ്ണൂറ്റിമൂന്ന് പള്ളികള്‍ അറബ് ഇതരസമൂഹങ്ങള്‍ക്കായി നിശ്ചയിക്കാന്‍ ഇസ്ലാമിക കാര്യവകുപ്പ് തീരുമാനിച്ചത്. ഈ പള്ളികളില്‍ ജുമുഅ ഖുദ്ബയും മതബോധനവും ചര്‍ച്ചകളും അറബിക് ഇതരം ഭാഷകളില്‍ നടത്തുന്നതിന് ആണ് തീരുമാനം.മലയാളത്തെ കൂടാതെ തമിഴ്,ഇംഗ്ലീഷ്, ഉറുദു,പാഷ്തു
എന്നി ഭാഷകളാണ് പള്ളികളില്‍ ഉപയോഗിക്കുക. നിലവില്‍ ഷാര്‍ജയില്‍ ചുരുക്കം ചില പള്ളികളില്‍ മാത്രമാണ് മലയാളത്തില്‍ ജുമുഅ ഖുദുബ ഉള്ളത്.

93 പള്ളികള്‍ തെരഞ്ഞെടുത്തിട്ടുള്ളതില്‍ എഴുപത്തിനാല് എണ്ണവും ഷാര്‍ജ നഗരത്തില്‍ തന്നെയാണ്. പത്തെണ്ണം ഷാര്‍ജ മധ്യമേഖലയിലും ഒന്‍പത് എണ്ണം കഴിക്കന്‍ മേഖലയിലും ആണ്. നിയുക്ത ഭാഷകളില്‍ പ്രാവീണ്യമുളള യോഗ്യരായവരെ തെരഞ്ഞെടുപ്പ് പ്രഭാഷണത്തിനും മതബോധനത്തിനും ഉള്ള പരിശീലനം നല്‍കും എന്നും ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പ്രഭാഷണം മികച്ചരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് തീരുമാനം എന്ന് ഇസ്ലാമിക കാര്യവകുപ്പ് മേധാവി അബ്ദു്‌ല ഖലീഫ അല്‍ സെബൗസി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments