ഇമറാത്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഷാര്‍ജയില്‍ ഭവന സമുച്ചയങ്ങള്‍ നല്‍കി. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബയില്‍ വീടുകള്‍ കൈമാറി. 151 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഇമറാത്തികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അല്‍ സാഫ് റെസിഡന്‍ഷ്യല്‍ കേംപ്ലക്‌സ് നിര്‍മ്മിച്ചു നല്‍കിയത്. കല്‍ബയില്‍ 12 കോടി 20 ലക്ഷം ദിര്‍ഹം ചിലവഴിച്ചാണ് 151 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. 18 മാസങ്ങള്‍ കൊണ്ടാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായത്. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇമറാത്തികള്‍ക്ക് കൈമാറി. പദ്ധതിയുടെ അടുത്ത ഘട്ടം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും ഷെയ്ഖ് ഡോ സുല്‍ത്താന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അഞ്ച് മുറികള്‍ വീതമുള്ള വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പാര്‍ക്കുകളും സജ്ജമാക്കിയിട്ടുണ്ട്. എന്ന് വര്‍ഷത്തിനിടെ ഷാര്‍ജയില്‍ ജനസംഖ്യ 22 ശതമാനമാണ് വര്‍ദ്ധിച്ചത്. മുമ്പ് പ്രതി വര്‍ഷം 1000 അപേക്ഷകളായിരുന്നു പരിഗണിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ 1500 ആയി ഉയര്‍ത്തി. ജനസംഖ്യാ വളര്‍ച്ചയ്ക്ക് ആനുപാതികമായ ഭൗതീക സാഹചര്യം മെച്ചപ്പെടുത്താന്‍ സജ്ജമാണെന്നും ഷെയ്ഖ് ഡോ സുല്‍ക്കാന്‍ അറിയിച്ചു.