Sunday, December 22, 2024
HomeNewsGulfഷാര്‍ജ കല്‍ബയില്‍ ദുരിതം വിതച്ച് കനത്ത മഴ: നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഷാര്‍ജ കല്‍ബയില്‍ ദുരിതം വിതച്ച് കനത്ത മഴ: നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു


ഷാര്‍ജ കല്‍ബയില്‍ തകര്‍ത്ത് പെയ്ത മഴ ജനങ്ങള്‍ക്ക് സമ്മാനിച്ചത് കനത്ത ദുരിതം. അറുപതിലധികം കുടുംബങ്ങളെ ആണ് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ വെള്ളപ്പൊക്കം ബാധിച്ചു.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മഴ ശമിച്ചപ്പോള്‍ കല്‍ബയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലേയും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ പെയ്ത കനത്ത മഴ പലയിടത്തും പ്രളയസമാനസാഹചര്യം ആണ് സൃഷ്ടിച്ചത്.

കടകളിലും വാണിജ്യവ്യാപാര സ്ഥാപനങ്ങളിലും എല്ലാം വെള്ളം കയറി. അറുപത്തിയൊന്ന് കുടുംബങ്ങളെയാണ് കല്‍ബയില്‍ നിന്നും ഷാര്‍ജ ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മാറ്റിപ്പാര്‍പ്പിച്ചത്. അന്‍പ്പത്തിയാറ് കുടുംങ്ങള്‍ക്ക് കല്‍ബ നഗരത്തില്‍ തന്നെയും ശേഷിക്കുന്നവരെ ദിബ്ബ അല്‍ ഹിസന്‍, ഖോര്‍ഫക്കാന്‍ എന്നിവടങ്ങളിലേക്കാണ് മാറ്റിയത്. ആകെ 346 പേരെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും എഴുനൂറിലധിരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് പൊലീസ് അറിയിച്ചു. മഴ ദുരിതം വിതച്ചവര്‍ക്ക് സഹായം എത്തിക്കുന്നതിന് പ്രവാസി സംഘടനകളും കൂട്ടായ്മകളും സജീവമായി രംഗത്തുണ്ട്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ഷാര്‍ജ വ്യവസായ മേഖല പൂര്‍ണ്ണമായും തന്നെ വെള്ളപ്പൊക്കത്തില്‍ സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തില്‍ ഉയര്‍ന്ന വെള്ളം നീക്കുന്നതിന് കഠിനശ്രമങ്ങള്‍ ആണ് കല്‍ബ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വതതില്‍ നടത്തുന്നത്. ഷാര്‍ജയിലെ മറ്റ് മുന്‍സിപ്പാലിറ്റികളും കല്‍ബയിലെ കെടുതികള്‍ നേരിടുന്നതിന് രംഗത്ത് ഉണ്ട്. വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിന് ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റി അറുപതോളം ടാങ്കറുകളും ഉയര്‍ന്ന ശേഷിയുള്ള നിരവധി പമ്പുകളും കല്‍ബയില്‍ എത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments