ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇത്തവണയും മലയാളത്തില്‍ നിന്നുള്ള
എഴുത്തുകാരുടെ നീണ്ട നിര. റഫീഖ് അഹമ്മദും വിനോയ് തോമസും അടക്കമുള്ള
എഴുത്തുകാരാണ് ഇത്തവണ എത്തുന്നത്.നംവബര്‍ ആറിന് ആണ് പുസ്തകോത്സവത്തിന്റെ
പുതിയ പതിപ്പിന് തുടക്കമാവുക.
കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്,കവി പിപി രാമചന്ദ്രന്‍,വിനോയ് തോമസ്,
അഖില്‍ പി ധര്‍മ്മജന്‍,അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ
നാല്‍പ്പത്തിമൂന്നാം പതിപ്പില്‍ വായനാക്കാരുമായി സംവദിക്കും.നവംബര്‍ പതിനാറ് ശനിയാഴ്ച
വൈകിട്ട് ആറര മുതല്‍ എട്ട് മണിവരെ കോണ്‍ഫ്രറന്‍സ് ഹാളിലാണ് റഫീഖ് അഹമ്മദും
പിപി രാമചന്ദ്രനും പങ്കെടുക്കുന്ന കാവ്യസന്ധ്യ.നവംബര്‍ പതിനഞ്ചിന് രാത്രി എട്ട് മുതല്‍ ഒന്‍പതര വരെയാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍
പങ്കെടുക്കുന്ന പരിപാടി.
നവംബര്‍ 10 ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് വായനക്കാരുമായി സംവദിക്കും.നവംബര്‍ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ്
പങ്കെടുക്കുന്ന പരിപാടിയും നടക്കും.രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.നവംബര്‍ ആറ് മുതല്‍ പതിനേഴ് വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകമേള.രണ്ടായിരത്തഞ്ചൂറിലധികം പ്രസാധകരാണ് ഇത്തവണ ളേയ്ക്ക് എത്തുന്നത്.