ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നടപ്പാക്കുന്ന നൂറ്റിയിരുപത് കോടി ദിര്‍ഹത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.പ്രതിവര്‍ഷം രണ്ടുകോടി യാത്രക്കാരെ സ്വീകരിക്കുന്നതിന് വിമാനത്താവളത്തെ സജ്ജമാക്കുന്നതിനാണ് നവീകരണം.
യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഷാര്‍ജ രാജ്യാന്തരവിമാനത്താവളത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആകെ 240 കോടി ദിര്‍ഹം ചിലവില്‍ 1,90000 ചതുരശ്രമീറ്ററില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വികസനം നടപ്പാക്കുന്നത്. ഇതില്‍ 120 കോടി ദിര്‍ഹത്തിന്റെ ആദ്യഘട്ടം ആണ് ആരംഭിച്ചിരിക്കുന്നത്. 2027-ല്‍ വിമാനത്താവള വിപൂലീകരണം പൂര്‍ത്തിയാക്കാന്‍ കഴിയും വിധത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാന്‍ കഴിയും വിധത്തില്‍ ആണ് വിമാനത്താവള ടെര്‍മിനല്‍ അടക്കം നവീകരിക്കുന്നത്.
ബോര്‍ഡിംഗ് ഗെയ്റ്റുകളും ഇമിഗ്രേഷന്‍ കൗണ്‍റുകളും എല്ലാം ഏറ്റവും അധികമാക്കി മാറ്റും. സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌കുകളും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളും നിര്‍മ്മിക്കാനാണ് പദ്ധതി. ഷാര്‍ജ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുപത്തിയഞ്ച് ശതമാനത്തോളം വര്‍ദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.