പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അനിൽ.
സപ്ലൈ കോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു.