കോവിഡിന് ശേഷം സൗദി അറേബ്യയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2019-നെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ദ്ധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് സൗദിയുടെ വിനോദസഞ്ചാര മേഖല അതിവേഗ വളര്‍ച്ച കൈവരിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്തിന് ശേഷം സൗദിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗത കൂടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് അവസാനിച്ചപ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ദൃശ്യമായിരിക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ 150 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന് മുന്‍പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള വിനോദസഞ്ചാര രംഗത്ത് വളര്‍ച്ച എണ്‍പത്തിയെട്ട് ശതമാനം മാത്രമാണ്.മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവും വലിയ വളര്‍ച്ച വിനോദസഞ്ചാരരംഗത്ത് സ്വന്തമാക്കിയിരിക്കുന്നതും സൗദി അറേബ്യ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിനോദസഞ്ചാര രംഗത്തെ പുതിയ പദ്ധതികളും വൈവിധ്യവത്കരണത്തിനുള്ള നടപടികളും ആണ് കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.