ദുബൈ: ടോള്‍ ഗേറ്റ് വഴിയുള്ള വാഹനയാത്രകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതോടെ സാലിക് ലാഭവിഹിതം 54.8 കോടി ദിര്‍ഹമായി. ഈ വര്‍ഷം ആദ്യ പകുതിയിലെ ലാഭവിഹിത കണക്കാണിത്. 103 കോടി ദിര്‍ഹണാണ് ആറു മാസത്തെ ആകെ വരുമാനം. 2022 ല്‍ സാലിക്കിന്റെ വരുമാനം 11.8 ശതമാനം വര്‍ദ്ധിച്ച് 189 കോടി ദിര്‍ഹമായിരുന്നു. ഈ വര്‍ഷം ഇതിനെ മറികടക്കുമെന്നാണ് ആദ്യ പകുതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 37 ലക്ഷം വാഹനങ്ങള്‍ സാലിക്കില്‍ രജിസ്റ്റര്‍ ചെയ്തു. ഒരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രവര്‍ത്തന ഘടനയില്‍ മാറ്റം വരുത്തിയതോടെ മുന്‍ വര്‍ഷത്തേക്കാള്‍ ലാഭവിഹിതത്തില്‍ കുറവുള്ളതായി കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 79.7 കോടിയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭവിഹിതം. സാലിക് ഓഹരി വില ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ 22.05 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എമിറേറ്റില്‍ എട്ട് ടോള്‍ ഗേറ്റുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്.