നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരായ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആയിരിക്കും തുടര്‍നടപടികള്‍.അതെസമയം തനിക്ക് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സിദ്ദിഖ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ രുപീകരിച്ച ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ആണ് ലൈംഗീകാതിക്രമ പരാതികള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം ആണ് ഇപ്പോള്‍ നടത്തുന്നത്. പരാതിക്കാര്‍ മൊഴില്‍ ഉറച്ച് നിന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും.അതെസമയം താന്‍ ലൈംഗീകാതിക്രമം കാട്ടിയെന്ന് ആരോപിച്ച രേവതി സമ്പത്തിന് എതിരെ പരാതിയുമായി സിദ്ദിഖ് രംഗത്ത് എത്തി.
ആരോപണത്തിന് പിന്നില്‍ അജന്‍ഡയുണ്ടെന്നും രേവതിയെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് കണ്ടതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും പിന്നില്‍ ക്രിമിമല്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് എതിരെ മാത്രമല്ല അമ്മയുടെ അന്തസ്സ് തകര്‍ക്കുന്ന ആരോപണങ്ങള്‍ ആണ് രേവതി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നുണ്ട്. അതെസമയം ലൈംഗീകാരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയ മന്ത്രി സജി ചെറിയാന് എതിരെ സിപിഐഎമ്മിലും അതൃപതി പുകയുന്നുണ്ട്.തീര്‍ത്തും അപക്വമായ പ്രതികരണം എന്നാണ് വിമര്‍ശനം ഉയരുന്നത്.
ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ക്കും ഇടത് അനുഭാവികളും മന്ത്രിയുടെ പ്രതികരണത്തില്‍ കടുത്ത വിമര്‍ശനം ആണ് ഉന്നയിക്കുന്നത്. സജി ചെറിയാന്‍ രാജിവെയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തി.