സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തുടര്‍ച്ചയായി രണ്ടാം തവണയും എം.വി ഗോവിന്ദന്‍ തുടരും.സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം.വി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
പുതിയ സംസ്ഥാന കമ്മിറ്റിയാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ആദ്യമായിട്ടാണ് സമ്മേളനത്തിലൂടെ എം.വി ഗോവിന്ദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരവെയാണ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്.89 അംഗ സംസ്ഥാന കമ്മറ്റിയെ ആണ് കൊല്ലം സമ്മേളനം തെരഞ്ഞെടുത്ത്ത. കണ്ണൂരില്‍ നിന്ന് വി കെ സനോജിനേയും എം പ്രകാശുമാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.
വി വസീഫ്, ആര്‍ ബിന്ദു, കെ ശാന്തകുമാരി, ഡി കെ മുരളി, എം അനില്‍ കുമാര്‍, കെ പ്രസാദ്, കെ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍ എന്നിവരും കമ്മിറ്റിയില്‍ ഇടംനേടി. 17 പുതുമുഖങ്ങളാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങളാണ് ഇടം നേടിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്.