Sunday, September 8, 2024
HomeNewsKeralaസിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ല. മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയിച്ചു. തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കും.

ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റായിരുന്നു. കണ്ണൂർ, കാസർകോട്, വടകര സീറ്റുകളിലും അവകാശ വാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നിലവിൽ ലീഗിന് 2 സീറ്റ് മാത്രമാണുള്ളത്. കേരള കോൺഗ്രസ്സിനും ആർഎസ്പിക്കും ഓരോ സീറ്റ് വീതവും. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലാണുണ്ടാവുക. മലബാറിൽ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവശ്യം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.ഈ മാസം 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments