രാജ്യാന്തരബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയില്‍ വീണ്ടും പ്രതിസന്ധി.ഇരുവരും തിരിച്ചുവരേണ്ടിയിരുന്ന സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് വൈകുകയാണ്.
ഇന്ന് പ്രാദേശികസമയം രാത്രി 7.48-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്നും ഡ്രാഗണ്‍ പേടകത്തിന്റെ വിക്ഷേപണം നടത്തുന്നതിന് ആയിരുന്നു പദ്ധതി.എന്നാല്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ച് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ റദ്ദാക്കുകയായിരുന്നു.വിക്ഷേപണത്തറയിലെ ഹൈഡ്രോളിംഗ് സംവിധാനത്തിന്റെ തകരാറാണ് പ്രതിസന്ധി.ഇത് പരിഹരിക്കാനായാല്‍ വെളളിയാഴ്ച വിക്ഷേപണം നടത്താനാണ് നാസയുടെ തീരുമാനം.
ഭൂമിയിലേക്ക് മടങ്ങുന്ന സുനിത വില്യംസിനും ബൂച്ച് വില്‍മോറിനും നിക്ക് ഹേഗിനും പകരമായി മൂന്ന് ബഹിരാകാശ സഞ്ചാരികളും ഈ പേടകത്തില്‍ നിലയത്തിലെത്തും.അങ്ങനെ എങ്കില്‍ മാര്‍ച്ച് പത്തൊന്‍പതിന് സുനിതയും സംഘവും ഭൂമിയിലേക്ക് മടങ്ങും. മാര്‍ച്ച് ഇരുപതിന് മൂവരും ഭൂമിയില്‍ തിരികെ എത്തും.എട്ട് ദിവസത്തെ ദൗത്യത്തിനായി യാത്രതിരിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ച് മുതല്‍ രാജ്യാന്തരബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.