ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അബുദബി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തുന്നത്. നംബിയോയുടെ റിപ്പോര്‍ട്ട് പ്രകരമാണ് അബുദബിയുടെ നേട്ടം.
2025 ലും ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അബുദബി. 382 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് അബുദബിയുടെ നേട്ടം. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പത് വര്‍ഷങ്ങളില്‍ അബുദബി ഒന്നാം സ്ഥാനത്താണ്. എമിറേറ്റിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് നേട്ടത്തിനു പിന്നില്‍.
ഓണ്‍ലൈന്‍ വിവരശേഖര സര്‍വ്വേ നടത്തുന്ന നംബിയോയുടെ റിപ്പോര്‍ട്ടിലാണ് അബുദബി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അബുദബി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സുരക്ഷയും പരിശോധനകളുമാണ് എമിറേറ്റിനെ സുരക്ഷിത നഗരമായി തീര്‍ക്കുന്നതെന്ന് അബുദബി പൊലീസ് അറിയിച്ചു. മികച്ച തൊഴില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയിലും മുന്നിലുള്ള യുഎഇയില്‍ നിയമനിര്‍വ്വഹണത്തില്‍ നടത്തുന്ന കൃത്യതയും നേട്ടങ്ങളെ എടുത്തു കാണിക്കുന്നു. ഓരോ വര്‍ഷവും എമിറേറ്റിലേക്ക് എത്തുന്ന ഇതര രാജ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.