യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മടക്കയാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. പുതിയ തീയതി നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.
നാളെ വൈകിട്ട് 5.5-ന് ബഹിരാകാശനിലയത്തില്‍ നിന്നും നെയാദിയും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങും എന്നായിരുന്നു നാസയുടെ ആദ്യ അറിയിപ്പ്. എന്നാല്‍ നാളത്തെ മടക്കയാത്ര മാറ്റിവെച്ചതായി നാസയും സ്‌പെയ്‌സ് എക്‌സും അറിയിച്ചു. നെയാദിയും സംഘവും വന്നിറങ്ങുന്ന ഫ്‌ളോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് യാത്ര മാറ്റിവെച്ചത്. ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും നെയാദി അടങ്ങുന്ന ക്രൂ സിക്‌സ് പൂര്‍ത്തിയാക്കിയിരുന്നു.സംഘത്തിന് ബഹിരകാശ നിലയത്തില്‍ പുതിയതായി പുതിയതായി എത്തിയ സംഘം യാത്രയയപ്പ് നല്‍കി.
തനിക്കും തന്റെ മേഖലയ്ക്കും അതിശയകരമായ അനുഭവങ്ങള്‍ ആണ് രാജ്യാന്തരബഹിരാകശ നിലയം സമ്മാനിച്ചതെന്ന് നെയാദി പറഞ്ഞു. നിലയത്തിലെ മറ്റ് അന്തേവാശികള്‍ കുടുംബാംഗങ്ങളെപ്പോലെയായിരുന്നുവെന്നും നെയാദി പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച അറബ് വംശജന്‍ എന്ന റെക്കോര്‍ഡുമായാണ് നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്.