ദുബൈ: വീസ സേവനങ്ങള്‍ പരിചയപ്പെടുന്നതിനായി ദുബൈ ജിഡിആര്‍എഫ്എ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെയുണ്ട് എന്ന ജിഡിആര്‍എഫ്എയുടെ പൊതുജന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പ്രദര്‍ശനം. ജൂണ്‍ 24 മുതല്‍ 28 വരെ ദുബൈ വാഫി മാളിലാണ് പ്രദര്‍ശനം. ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്, ഗോള്‍ഡന്‍ വിസ, എന്‍ട്രി പെര്‍മിറ്റ് സേവനങ്ങള്‍, വീഡിയോ കോള്‍, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ കാര്യങ്ങള്‍, റസിഡന്‍സി വിസ ഇഷ്യു ചെയ്യല്‍ നടപടിക്രമങ്ങള്‍, താമസ കുടിയേറ്റ നിയമ ഉപദേശ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തും. ദുബൈയിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ഉപഭോക്തൃ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ജിഡിആര്‍എഫ്എ നല്‍കുന്ന സേവനങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. സേവനങ്ങളുടെ വിശദാംശങ്ങള്‍ വേഗത്തിലും സുഗമമായും എങ്ങനെ അപേക്ഷിക്കാമെന്നും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും. വിവിധ മത്സരങ്ങളും, കുട്ടികള്‍ക്കായി ചിത്രരചാന സൗകര്യങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.