സോമാലിയയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 4 യുഎഇ സൈനികരുടെ മൃതദേഹം അബുദബിയില്‍ എത്തിച്ച് ഖബറടക്കി. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.മയ്യത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉള്‍പ്പെടെ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു
സോമാലിയന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെ ശനിയാഴ്ചയായിരുന്നു ഭീകരാക്രമണം. 3 പേര്‍ സംഭവസ്ഥലത്തും പരുക്കേറ്റ 2 പേരില്‍ ഒരാള്‍ യുഎഇയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലുമാണ് മരിച്ചത്. സംഭവത്തില്‍ ബഹ്‌റൈനിലെ ഡിഫന്‍സ് ഫോഴ്‌സ് ഓഫിസറും മരിച്ചിരുന്നു. സ്റ്റാഫ് വാറന്റ് ഓഫിസര്‍മാരായ മുഹമ്മദ് അല്‍ ഷംസി, ഖലീഫ അല്‍ ബലൂഷി, സിപിഎല്‍ സുലൈമാന്‍ അല്‍ ഷെഹ്, ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മന്‍സൂരി എന്നിവരാണ് മരിച്ചത്. സൈനികരുടെ മൃതദേഹം അബുദബിയില്‍ എത്തിച്ച് കബറടക്കി.
.