Saturday, April 19, 2025
HomeNewsNationalസ്‌റ്റേ ഇല്ല:വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം എന്ന് സുപ്രീംകോടതി

സ്‌റ്റേ ഇല്ല:വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം എന്ന് സുപ്രീംകോടതി

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം എന്ന് സുപ്രീംകോടതി.വഖഫ് ഭേദഗതി നിയമത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിച്ചു.നിയമനിര്‍മ്മാണം മൂലം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്‍ക്ക് ഡി നോട്ടിഫൈ ചെയ്യരുത് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.ഒരാഴ്ച്ചയ്ക്കുള്ള വഖഫ് ബോര്‍ഡിലേക്കോ സെന്‍ട്രല്‍ കൗണ്‍സിലിലേക്കോ നിയമനം നടത്തരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.നിയമനം നടത്തിയാല് അത് അസാധുവാകും.നിയമഭേദഗതി സ്റ്റേ ചെയ്താല്‍ അത് അപൂര്‍വ്വം നടപടിയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമ്പോള്‍ ചരിത്രം കൂടി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

അഞ്ച് ഹര്‍ജികള്‍ ഒഴികെയുള്ളവ തീര്‍പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. വഖഫ് ഭൂമി സംബന്ധിച്ച് 100 ലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. എല്ലാത്തിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും.മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments