സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചാല്‍ അത് ഭീകവാരത്തിനുള്ള അംഗീകാരമായിരിക്കും എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാനുള്ള ഏത് നീക്കത്തേയും ഇസ്രയേല്‍ എതിര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. അതെസമയം ഗാസ അതിര്‍ത്തിക്ക് സമീപം പലസ്തീനികളെ പാര്‍പ്പിക്കുന്നതിന് ഈജിപ്ത് സൗകര്യം ഒരുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
്എക്‌സില്‍ ഹിബ്രുവില്‍ എഴുതിയ കുറിപ്പില്‍ ആണ് പലസ്തീന്‍ രാഷ്ട്രത്തിന് ഏകപക്ഷിയമായി അംഗീകാരം നല്‍കാനുള്ള ഏത് നീക്കത്തേയും എതിര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് അമേരിക്കയും അറബ് രാജ്യങ്ങളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നുവെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വതന്ത്രപലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് അടക്കം പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനാണ് അമേരിക്കുയും അറബ് രാജ്യങ്ങളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനോടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഭീകരതയ്ക്കുള്ള പ്രോത്സാഹനമാകും എന്നും നെതന്യാഹു പറഞ്ഞു. ആറ് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലോട് കൂടി സമാധാനപദ്ധതി നടപ്പാക്കിത്തുടങ്ങുന്നതിനാണ് അമേരിക്കയുടെയും അറബ് രാഷ്ട്രങ്ങളുടെയും നീക്കം എന്നും വാഷിംഗ്ടണ്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. റമദാന് മുന്നോടിയായി മാര്‍ച്ച് പത്തിന് എങ്കിലും സമാധാന കരാറിലേക്ക് എത്തിക്കുന്നതിനാണ് ശ്രമം. പലസ്തീന്‍ രാഷ്ട്രരുപീകരണത്തിനുള്ള സമയക്രമം അടക്കം കരാറില്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ ഗാസ അതിര്‍ത്തിയില്‍ ഈജിപ്ത് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി സ്ഥലമൊരുക്കുന്നുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ് റിപ്പോര്‍ട്ട് ചെയ്തു. റഫായില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഉണ്ടാകുന്ന വന്‍ മാനുഷികദുരന്തം പരിഗണിച്ചാണ് ഈജിപ്തിന്റെ ഈ നീക്കം എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.