സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണം എന്നാണ് സൗദിയുടെ ആവശ്യം.ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണം എന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.സൗദി അറേബ്യയും ഇസ്രയേലും തമ്മില്‍ നയതന്ത്രബന്ധം കെട്ടിപ്പടുക്കുന്നതിന് അമേരിക്ക ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ആണ് പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ബന്ധമില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കുന്നത്. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സ്വതന്ത്രപലസ്തീന് അംഗീകാരം നല്‍കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ല. 1967-ലെ അതിര്‍ത്തികള്‍ പ്രകാരം ആണ് പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കേണ്ടത്. തലസ്ഥാനമായി കിഴക്കന്‍ ജറുസലേം അംഗീകരിക്കണം എന്നും സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഗാസയിലെ ആക്രമണം ഇസ്രയേല്‍ അവസാനിപ്പിക്കണം എന്നും സൈന്യത്തെ നിര്‍ബന്ധമായും പിന്‍വലിക്കണം എന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് വിദേശകാര്യവകുപ്പ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഇന്നലെ ദോഹയില്‍ മാധ്യമങ്ങളെ കണ്ട ബ്ലിങ്കന്‍ ഇക്കാര്യത്തില്‍ സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു.ഗാസ യുദ്ധം അവസാനിപ്പിക്കണം എന്നും പലസ്തീന്‍ രാഷ്ട്രം രുപീകരിക്കണം എന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു എന്നും ബ്ലിങ്കന്‍ വിശദീകരിച്ചിരുന്നു.