യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് രണ്ട് ദിര്‍ഹം ആണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഗ്രാമിന് ആറ് ദിര്‍ഹത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎഇ ആഭ്യന്തര വിപണിയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 221.25 ദിര്‍ഹമായും ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില ഗ്രാമിന് 205 ദിര്‍ഹുമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6708.76 ദിര്‍ഹമായും കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ച്ചയിലേക്ക് ആണ് ഇന്ന് സ്വര്‍ണ്ണവില എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റിന് 203 ദിര്‍ഹം വരെ വില താഴ്ന്നിരുന്നു. സെപ്റ്റംബര്‍ പതിമൂന്നിന് ശേഷം ഒരൗണ്‍സ് സ്വര്‍ണ്ണത്തില്‍ 110 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണങ്ങളും വാങ്ങുകയും ബുക്ക് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലുള്ള ദിവസങ്ങളിലാണ് സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വ്യാപാരമാണ് നടന്നതെന്ന് ജുവലറികള്‍ വ്യക്തമാക്കി. ഈ വര്‍ഷം സ്വര്‍ണ്ണം ഇനി റെക്കോര്‍ഡ് വിലയിലേക്ക് കയറില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില പെട്ടെന്ന് ഇടിയാന്‍ കാരണം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണ് ഇതെന്നും ക്രമേണ വില തിരികെ എത്തുമെന്നും വിദഗദ്ധര്‍ പ്രവചിക്കുന്നുണ്ട്.