യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്നും റെക്കോര്‍ഡ് വര്‍ദ്ധന.ഒരു ദിവസത്തിനിടയില്‍ ഗ്രാമിന് അഞ്ച് ദിര്‍ഹം ആണ് കൂടിയത്.ഇരുപത്തിനാല് കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 407 ദിര്‍ഹമായി കൂടി
ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 376 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് കാരറ്റിന് 361 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായും ആണ് കൂടിയത്.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില എഴുപത്തിരണ്ടായിരം രൂപയ്ക്ക് മുകളിലെത്തി.രാജ്യന്താര വിപണിയില്‍ ഔണ്‍സ് വില 3284 ഡോളറായിട്ടാണ് ഇന്ന് വര്‍ദ്ധിച്ചത്.ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ക്കും താരിഫ് തര്‍ക്കങ്ങള്‍ക്കും അയവുണ്ടാകാത്തതാണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിപ്പിക്കുന്നത്. സമീപകാലത്ത് സ്വര്‍ണ്ണവിലയില്‍ കാര്യമായ കുറവുണ്ടാകില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.ഏപ്രില്‍ മാസത്തിലാണ് സ്വര്‍ണ്ണത്തിന് ഏറ്റവും അധികം വില കൂടിയത്.