രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് യുഎഇയിലും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 311 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സായി ഉയര്‍ന്നു.ഒരു ദിവസത്തിനിടയില്‍ മാത്രം ആറ് ദിര്‍ഹത്തിലധികം ആണ് വര്‍ദ്ധന.
വിലയില്‍ പുതിയ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് സ്വര്‍ണ്ണം.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 288 ദിര്‍ഹമായിട്ടാണ് ഇന്ന് ഉയര്‍ന്നത്. ഇരുപത്തിയൊന്ന് ക്യാരറ്റിന് 279 ദിര്‍ഹവും പതിനെട്ട് ക്യാരറ്റിന് 239 ദിര്‍ഹവും ആണ് യുഎഇ വിപണിയില്‍ ഇന്ന് വില.രാജ്യാന്തരവിപണിയില്‍ ഔണ്‍സ്വര്‍ണ്ണത്തിന്റെ വില 2570 ഡോളറിലേക്ക് വരെ ഉയര്‍ന്നു.
അമേരിക്കയില്‍ നിന്നും സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ സ്വര്‍ണ്ണവിലയില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണം. അമേരിക്ക സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.തൊഴിലില്ലായ്മ ഉയര്‍ന്നതും പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായതും അമേരിക്കന്‍ സമ്പദ് രംഗത്തിന് നല്ല സൂചനയല്ല നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്കുകള്‍ അടുത്ത യോഗത്തില്‍ കുറച്ചേക്കും എന്നാണ് സൂചന.ഒറ്റയടിക്ക് പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിക്കില്ലെങ്കിലും ചെറിയൊരു കുറവ് പോലും സ്വര്‍ണ്ണവിലയെ സ്വാധീനിക്കും.കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നതോടെ വില വീണ്ടും കൂടും.
സെപ്റ്റംബര്‍ പതിനേഴ് പതിനെട്ട് തീയതികളില്‍ ആണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണ്ണായക യോഗം.തീരുമാനങ്ങള്‍ സെപ്റ്റംബര്‍ പതിനെട്ടിന് പ്രഖ്യാപിക്കും.