സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സ്വദേശി അബ്ദുല്‍ മജീദാണ് മരിച്ചത്. 47 വയസായിരുന്നു. സൗദിയിലെ അബഹയില്‍ വെച്ച് ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചത്. കഴുത്തിലാണ് കുത്തേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 15 വര്‍ഷമായി അബ്ദുല്‍ മജീദ് സൗദിയിലെ ദര്‍ബ് ജിസാന്‍ റോഡില്‍ ശീഷ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രണ്ട് മാസം മുമ്പാണ് മജീദ് നാട്ടിലെത്തിയത്.