Sunday, September 8, 2024
HomeNewsGulfസൗദിയുടെ വടക്കന്‍ പര്‍വ്വതമേഖലയില്‍ മഞ്ഞുവീഴ്ച

സൗദിയുടെ വടക്കന്‍ പര്‍വ്വതമേഖലയില്‍ മഞ്ഞുവീഴ്ച

സൗദി അറേബ്യയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് വടക്കന്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച. തബൂക്ക് മേഖലയില്‍ ആണ് സഞ്ചാരികളെ ആകര്‍ഷിച്ച് മലനിരകളില്‍ മഞ്ഞുവീണു കിടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് സൗദിയുടെതബൂക്ക് മേഖലയിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ഉണ്ടായത്. തബൂക്ക് നഗരത്തില്‍ നിന്നും ഇരുനൂറ് കിലോമീറ്ററോളം അകലെ ജോര്‍ദ്ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജബല്‍ അല്‍ ലേസ് മലനിരകളിലാണ് മഞ്ഞുവീണുകിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2600 മീറ്ററോളം ഉയരത്തിലാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. മഞ്ഞുവീഴ്ച മേഖലയിലെ വിനോദസഞ്ചാരരംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞുവീണു കിടക്കുന്ന മലനിരകളുടെ മനോഹരക്കാഴ്ച ആസ്വദിക്കുന്നതിനായി നിരവധി സന്ദര്‍ശകരും എത്തിയിരുന്നു. ശൈത്യകാലത്ത് സൗദിയുടെ വടക്കന്‍ മലനിരകളില്‍ മഞ്ഞുവീഴ്ച പതിവാണ്. അധികം ദിവസം നീണ്ടുനില്‍ക്കില്ലെങ്കിലും നിരവധി സന്ദര്‍ശകരേടയും മഞ്ഞുവീഴ്ച ആകര്‍ഷിക്കുന്നുണ്ട്.

വിനോദസഞ്ചാരരംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങുന്ന സൗദി അറേബ്യ ശൈത്യകാലത്തെ മഞ്ഞുവീഴ്ച അടക്കമുള്ള പ്രതിഭാസങ്ങളും പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കൂടുതലായും ആഭ്യന്തര വിനോദസഞ്ചാരികളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.സൗദിയുടെ വടക്കന്‍ പര്‍വ്വതമേഖലയില്‍ മഞ്ഞുവീഴ്ച

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments