സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തെ ശ്രദ്ധാപ്പൂര്‍വ്വം ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശ്രദ്ധേയമായ കരാറില്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ഊര്‍ജ്ജ സഹകരണ കരാറിലും ഇരു രാഷ്ട്ര നേതാക്കളുമെത്തിയേക്കുമെന്നാണ് സൂചന.
ഞായറാഴ്ച സമാപിച്ച 18-ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ന്യൂഡല്‍ഹിയിലെത്തിയത്. എന്നാല്‍ തിങ്കളാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുകയായിരുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നടക്കുന്ന നേതാക്കളുടെ ആദ്യ യോഗത്തില്‍ മോദിയും എം ബി എസും സഹകാര്‍മികത്വം വഹിക്കും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, സൗദി അറേബ്യയുടെ കിരീടാവകാശി പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും കണക്ടിവിറ്റി, ഊര്‍ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ജൂണ്‍ മാസത്തില്‍ മോദിയും സല്‍മാന്‍ രാജകുമാരനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു