ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ എത്തും. സെപ്റ്റംബറില്‍ ആണ് സന്ദര്‍ശനം. ജി-20 ഉച്ചകോടിയോട് അനുബന്ധിച്ചാണ് സൗദി കിരീടവകാശിയുടെ സന്ദര്‍ശനം.
സെപ്റ്റംബര്‍ പതിനൊന്നിനാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദില്ലിയില്‍ എത്തുക. സൗദി കിരീടവകാശിയായി ചുമതലയേറ്റെുത്ത ശേഷം ആദ്യമായിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ എത്തുന്നത്. കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയയി സൗദയില്‍ നിന്നുള്ള ഉന്നതതല സംഘം ദില്ലിയില്‍ എത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളുമായിരക്കും മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തില്‍ നടക്കുക. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയും ഇന്ത്യ വര്‍ദ്ധിപ്പിച്ച് വരികയാണ്. വ്യാപാര-വാണിജ്യമേഖലകളിലെ കൂടുതല്‍ സഹകരണത്തിന് കിരിടീവകാശിയുടെ സന്ദര്‍ശനം വഴിവെയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചെങ്കില്‍ പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.