കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സിദ്ദിഖിനെ കൊന്നത് ഹണി ട്രാപ്പിൽപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു. മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
മെയ് 18 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയത്. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലനടത്തിയത്. മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിച്ചു.