ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോരിറ്റി. ആന്‍ഡ്രോയിഡ് ഫോണിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതായണ് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കി.യുഎഇയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നത്. ആന്‍്‌ഡ്രോയിഡ് ഫേണില്‍ ഡേറ്റാ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
11, 12, 12 ല്‍, 13, 14 ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ നിന്നും ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതായി യുഎഇ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൈബര്‍ സുരക്ഷാ അതോരിറ്റി മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഫോണില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുകയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നതുമാണ് രീതി.
സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ് പുറത്തിറക്കിയിട്ടുള്ളതായും അതോരിറ്റി അറിയിച്ചു. നേരത്തെ, 2023 ഡിസംബറില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സമാനമായ മുന്നറിയിപ്പ് സൈബര്‍ സുരക്ഷാ അതോരിറ്റി നല്‍കിയിരുന്നു.