കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയൂദ്ദിനെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടതെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇതുവരെ ഹിസ്ബുളള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒക്ടോബര്‍ നാലിന് ബെയ്‌റൂത്ത് വിമാനത്താവളത്തിന് സമീപത്ത് നടത്തിയ ആക്രമണത്തില്‍ ഹാഷിം സഫിയൂദ്ദിനും കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് ആക്രമിക്കപ്പെട്ടത്.ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് കമാന്‍ഡര്‍ അലി ഹുസൈന്‍ ഹസിമയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാഷിം സഫിയൂദ്ദീന്‍ വര്‍ഷങ്ങളായി ഇസ്രയേലിന് എതിരായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുകയായിരുന്നുവെന്ന് ഐ.ഡി.എഫ് ആരോപിച്ചു.2017 അമേരിക്കയും സൗദിയും ആഗോളഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഷിം സഫിയൂദ്ദീന്‍.
സെപ്റ്റംബര്‍ ഇരുപത്തിയേഴിന് ആണ് ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നസ്രല്ലയുടെ പിന്‍ഗാമിയെന്നാണ് ഹാഷിം സഫിയൂദ്ദിന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ നസ്രല്ലയുടെ മരണത്തിന് ശേഷം ഹിസ്ബുള്ള പുതിയ മേധാവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.ഹിസ്ബുള്ളയുടെ കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനം അതീവരഹസ്യമായിട്ടാണ് പിന്നീട് പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്രോതസുകളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.