യുഎഇ ഈ വര്‍ഷം നാല് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് രാജ്യാന്തരനാണയ നിധിയുടെ പ്രവചനം.വരും വര്‍ഷങ്ങളിലും യുഎഇയുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകും എന്നും ഐ.എം.എഫ് വ്യക്തമാക്കി.
പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണഉത്പാദനം കുറവായിരുന്നിട്ടും യുഎഇ സമ്പദ്ഘടന മികച്ച വളര്‍ച്ച കൈവരിക്കും എന്നാണ് ഒപെകിന്റെ വിലയിരുത്തല്‍.ഈ വര്‍ഷവും നാല് ശതമാനത്തിനടുത്ത് തന്നെയായരിക്കും വളര്‍ച്ചാ നിരക്ക്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചു.വിനോദസഞ്ചാരം,നിര്‍മ്മാണം,ധനകാര്യസേവനം,റിയല്‍എസ്റ്റേറ്റ് എന്നി മേഖലകള്‍ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തുന്നുണ്ട്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വരും വര്‍ഷങ്ങളിലും വര്‍ദ്ധിക്കും.
കോര്‍പ്പറേറ്റ് നികുതി അടക്കമുള്ള ഘടകങ്ങള്‍ വരുമാനവര്‍ദ്ധനയ്ക്ക് കാരണമാകും.പശ്ചാത്തലസൗകര്യ രംഗത്ത് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങള്‍ വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും.ഉത്പാദനനിയന്ത്രണം തുടരാനുള്ള ഒപെക് തീരുമാനത്തിനിടയിലും എണ്ണവരുമാനം വര്‍ദ്ധിക്കും എന്നും ഐ.എം.എഫ് പ്രവചിക്കുന്നു.ഊര്‍ജ്ജമേഖലയില്‍ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനം രണ്ട് ശതമാനത്തിന് മുകളിലേക്ക് വളരും.രണ്ട് ശതമാനത്തോളം ആയിരിക്കും 2025-ലും യുഎഇയില്‍ പണപ്പെരുപ്പം എന്നും രാജ്യാന്തര നാണയ നിധി പ്രവചിക്കുന്നുണ്ട്.