ആഭ്യന്തര-രാജ്യാന്തര വിപണികളില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ്ണവില. രാജ്യാന്തര വിപണിയില്‍ ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2600 ഡോളര്‍ കടന്നു.യുഎഇയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 314 ദിര്‍ഹമായി ഉയര്‍ന്നു.അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണ്ണവിലയിലെ കുതിപ്പ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 2600 ഡോളറിലേക്ക് ഉയര്‍ന്നു.2600 ഡോളറിന്റെ പരിസരത്ത് തന്നെയാണ് ഇപ്പോഴും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്നത്.
യുഎഇയുടെ പ്രാദേശികവിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്റെ വില 290 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായും ഇരുപത്തിയൊന്ന് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ 281 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം അടിസ്ഥാന പലിശനിരക്കുകള്‍ കുറച്ചേക്കും എന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സ്വര്‍ണ്ണവിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. പലിശനിരക്ക് കുറച്ചത് മൂലം അമേരിക്കന്‍ കടപത്രങ്ങളില്‍ നിന്നടക്കമുള്ള വരുമാനം കുറയും എന്നതാണ് സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരം എത്തിക്കുന്നത്.
ഈ വര്‍ഷം ഇനിയും പലിശനിരക്കില്‍ കുറവ് വരുത്തും എന്നാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെ എങ്കില്‍ സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതിനും വില ഇനിയും ഉയരുന്നതിനും കാരണമാകും.ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 3000 ഡോളറില്‍ എത്തിയാലും അല്‍ഭുതപ്പെടേണ്ടതില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.