യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജ് അലവന്‍സ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പുന:സ്ഥാപിച്ചു. നാളെ മുതല്‍ യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജ് അനുവദിക്കും എന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സ് മുപ്പതില്‍ നിന്നും ഇരുപതായിട്ടാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് വെട്ടിക്കുറച്ചത്.ഓഗസ്റ്റ് പത്തൊന്‍പത് മുതല്‍ ടിക്കറ്റ് എടുത്തവര്‍ക്കാണ് ഇരുപത് കിലോഗ്രാം മാത്രം സൗജന്യ ലേഗജ് അനുവദിച്ചത്. മുന്‍പും ഇരുപത് കിലോഗ്രാം മാത്രമായിരിക്കും യുഎഇ ഇന്ത്യ സെക്ടറില്‍ അനുവദിച്ചിരുന്നത് എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടിക്ക് എതിരെ പ്രവാസലോകത്ത് നിന്നും വലിയ വിമര്‍ശനം ആണ് കേള്‍ക്കേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് മുപ്പത് കിലോസൗജന്യ ബാഗേജ് എയര്‍ലൈന്‍ പുനസ്ഥാപിച്ചത്.വെട്ടുക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് പരാതിയും നല്‍കിയിരുന്നു.എക്‌സ്പ്രസ് വാല്യു,എക്‌സ്പ്രസ് ഫ്‌ളക്‌സ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ആണ് മുപ്പത് കിലോഗ്രാം സൗജന്യബാഗേജ് ലഭിക്കുക.