ഫ്രാൻസിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ തെരഞ്ഞെടുത്ത് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോ. പ്രധാനമന്ത്രിയായിരുന്ന ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേൽ അറ്റാലിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി. മുൻപ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഫ്രാങ്കോയിസ് മിത്തറാൻഡിന് പ്രായം 37 ആയിരുന്നു. 1984ലായിരുന്നു ഫ്രാങ്കോയിസ് മിത്തറാൻഡ് പ്രധാനമന്ത്രി പദവിയിലെത്തിയത്.
സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പരസ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആളാണ് ഗബ്രിയേൽ. മാത്രമല്ല അടുത്തിടെ നടത്തിയ സർവേയിലെ ജനപ്രിയ രാഷ്ട്രീയക്കാരിലൊരാളായും ഗബ്രിയേൽ അറ്റലിനോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇമ്മാനുവൽ മക്രോയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത്. പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയതോടെ ജൂണിൽ നടക്കുന്ന സുപ്രധാനമായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കാനുള്ള ചുമതല ഗബ്രിയേൽ അറ്റലിനായിരിക്കും.