മെയ്ക് ഓവറിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 52 കാരിയായ ചന്ദ്രികച്ചേച്ചി. കണ്ണൂർ ആലക്കോട് സ്വദീഷിണി ജിൻസിയാണ് ചന്ദ്രികയെ മെയ്ക്ഓവർ നടത്തി ചെറുപ്പക്കാരിയാക്കിയത്. വീട്ടുജോലിക്ക് എത്തുന്ന ചന്ദ്രിക ചേച്ചിയോട് ജിൻസി ചോദിച്ചു ഒന്ന് ഒരുക്കി എടുക്കട്ടേ എന്ന്, ചേച്ചിക്കും മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് ജിൻസി പറയുന്നത്. ഇതോടെയാണ് ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായി മാറിയത്.
നാല് മണിക്കൂർ കൊണ്ടാണ് ചന്ദ്രികയെ ഒരുക്കിയെടുത്തത് എന്ന് ജിൻസി പറയുന്നു. വളരെ ഡ്രൈ സ്കിൻ ആയിരുന്നു, ഫേഷ്യലും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. കല്യാണ ആവശ്യത്തിനായി ആഭരണങ്ങൾ വാടകയ്ക്ക് നൽകാറുണ്ട്. അതുകൂടി അണിയിച്ചപ്പോൾ ചന്ദ്രിക ചേച്ചി 25 കാരിയായി മാറിയെന്നു ജിൻസി പറയുന്നു. ഫോട്ടോ ഷൂട്ടിനായി കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കിയെന്നും ചന്ദ്രിക ചേച്ചിയാണ് അതെന്ന് ആർക്കും വിശ്വസിക്കാനായില്ലെന്നും ജിൻസി പറയുന്നു.