അബുദബിയുടെ തൊഴില്‍ മേഖലയില്‍ അതിവേഗ വളര്‍ച്ച. പന്ത്രണ്ട് വര്‍ഷത്തിനിടെ തൊഴില്‍ ശക്തി 82 ശതമാനം വര്‍ദ്ധിച്ച് ഇരുപത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു. അബുദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആഗോള കേന്ദ്രമായി അതിവേഗം വളരുകയാണ് അബുദബി. 2011 നും 2023നും ഇടയില്‍ തൊഴില്‍ ശക്തി 82 ശതമാനം വര്‍ദ്ധിച്ചു. എമിറേറ്റില്‍ വൈറ്റ് കോളര്‍ പ്രൊഫഷണലുകളുടെ എണ്ണം 109 ശതമാനമായി വര്‍ദ്ധിച്ചു. മൊത്തം തൊഴില്‍ മേഖലയുടെ 46 ശതമാനമാണ് വൈറ്റ് കോളര്‍ ജോലിക്കാരുടെ എണ്ണം. തൊഴില്‍ മേഖലയുടെ 54 ശതമാനവും ബ്ലൂ കോളര്‍ തൊഴിലാളികളാണ്. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 65 ശതമാനം വര്‍ദ്ധനയുണ്ടായി. എമിറേറ്റിലെ ജനസംഖ്യയിലുണ്ടായ വര്‍ദ്ധവയാണ് തൊഴില്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമെന്ന് അബുദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ 83 ശതമാനമാണ് വളര്‍ച്ച.
ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ടൂറിസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയും തൊഴില്‍ശക്തി വര്‍ദ്ധിപ്പിച്ചു. എണ്ണഇതര നിക്ഷേപത്തില്‍ മുന്നൂറ് ശതമാനമാണ് വര്‍ദ്ധന. ഇത് തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചു. കൂടുതല്‍ പ്രൊഫഷണലുകളുടെ വരവ് എമിറേറ്റിന്റെ തൊഴില്‍ മേഖലയ്ക്കും ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്കും വര്‍ദ്ധയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.