അബുദബി: സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദബി പ്രോസിക്യൂഷന്‍. വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം ദിര്‍ഹവും തടവും ശിക്ഷ ലഭിക്കും. പലവിധം തട്ടിപ്പുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് അബുദബി പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി വരുന്ന വ്യാജ പരസ്യങ്ങളിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തരുതെന്നാണ് അറിയിപ്പില്‍ പറയുന്നത്.
വ്യാജ സൈറ്റുകളോട് പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത ഉറപ്പു വരുത്തണം. ഇത് വ്യക്തമാക്കുന്ന വീഡിയോയും അബുദബി പ്രോസിക്യൂഷന്‍ പുറത്തുവിട്ടു. വലിയ വിലക്കുറവ് വാഗ്ദാനം ചെയ്തായിരിക്കും പരസ്യം വരുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അറിയിപ്പുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.