ഇന്ത്യന്‍ സ്പ്രിന്ററും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ദ്യുതി ചന്ദിന് നാലു വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) യാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെതിരെ ദ്യുതി ചന്ദ് അപ്പീല്‍ നല്‍കും.
2023 ജനുവരി 3 മുതലാണ് വിലക്കിന്റെ കാലാവധി ആരംഭിക്കുന്നത്. 2027 വരെ ദ്യുതിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. സമിതിക്ക് മുമ്പാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദേശീയ റെക്കോർഡ് സൃഷ്ടിച്ച ദ്യുതി ചന്ദ് ഇന്ത്യയിലെ വേഗതയേറിയ വനിതാ താരമാണ്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ദ്യുതി 100, 200 മീറ്ററുകളിൽ വെള്ളി നേടിയിരുന്നു. പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തോളം ദ്യുതി വിലക്ക് നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിൽ അനുകൂലവിധി നേടിയ ശേഷമാണ് ദ്യുതി മത്സരരംഗത്ത് തിരികെ എത്തിയത്.