Sunday, December 22, 2024
HomeNewsKeralaസപ്ലൈകോയെക്കുറിച്ച് കുപ്രചരണം അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി

സപ്ലൈകോയെക്കുറിച്ച് കുപ്രചരണം അഴിച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി

സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ് കേരളത്തിലേത്. സപ്ലൈകോ ജനോപകാരപ്രദമായി പ്രവർത്തിക്കുന്നു. മറിച്ചുള്ള പ്രചാരണം ചില നിക്ഷിപ്‌ത താത്പര്യക്കാരാണ് ഉയർത്തുന്നത്. അതിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അവമതിപ്പ് ഉണ്ടാക്കാൻ കുപ്രചരണം നടത്തുന്നു. അതിന്‍റെ ഭാഗമായാണ് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചരിപ്പിക്കുന്നത്. അപൂർവ ഘട്ടങ്ങളിൽ ചില സാധനങ്ങൾ ചിലയിടങ്ങളിൽ കിട്ടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്, എൽഡിഎഫിന് ഇത്തരം കാര്യങ്ങളിൽ പ്രതിജഞാബദ്ധമായ നിലപാടുണ്ട്. മികച്ച നിലയിലേക്ക് സപ്ലൈകോയെ ഉയർത്താൻ സർക്കാരിനായി. കൂടുതൽ ആളുകളെ സപ്ലൈകോയിലേക്ക് ആകർഷിക്കാനായി. സാധാരണ ജനങ്ങൾ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു. ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമം. ഓണ ഫെയറുകളിൽ ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 250 കോടി രൂപയുടെ ആവശ്യസാധങ്ങൾ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഓണം നല്ലരീതിയിൽ ആഘോഷിക്കാൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments