ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി. ഇതിൽ 21 പേരും ഷിംലയിലെ മണ്ണിടിച്ചിലിലാണ് മരിച്ചത്. മണ്ണിടിച്ചില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഷിംലയിലെ സമ്മര്‍ഹില്ലിലുണ്ടായ മണ്ണിടിച്ചില്‍ 8 മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഷിംലയിലെ ശിവക്ഷേത്രങ്ങൾ തകർന്നു വീണതിനടിയിൽ നിരവധി പേർ അകപ്പെട്ടിരുന്നു. ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ തീരുമാനമായി. സുഖ്‌വിന്ദർ സിങ് സുഖു പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ മൺസൂണിൽ മാത്രം 7,500 കോടിയുടെ നഷ്ടമാണ് ഹിമാചലിനുണ്ടായിരിക്കുന്നതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഉത്തരാഖണ്ഡിലും മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.