യുഎഇയില്‍ ഇന്ന് ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ പെയ്‌തേക്കാമെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
കിഴക്കും തെക്കും ഉച്ചയോടെ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയിലെ അല്‍ മിര്‍ഫയിലും അല്‍ റുവൈസിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കി.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. അറേബ്യന്‍ ഗള്‍ഫിലെ തിരമാലകള്‍ നേരിയതോ ഒമാന്‍ കടലില്‍ നേരിയതോ ഇടത്തരമോ ആയിരിക്കും. അബുദാബിയുടെ ചില ഭാഗങ്ങളില്‍ പരമാവധി 49 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 47 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരാം.