വ്യാജരേഖ ചമച്ച കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്.
മതവിദ്വേഷം പടർത്തി എന്ന കേസിൽ ജാമ്യം ലഭിക്കണമെങ്കിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഹാജരാകണം എന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. നിലമ്പൂർ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു കേസ് നൽകിയത്. ഹൈക്കോടതിയെ നിർദേശത്തെത്തുടർന്ന് നിലമ്പൂരിൽ എസ്.എച്ച്.ഒയ്ക്ക് മുമ്പിൽ ഷാജൻ ഹാജരായി. തുടർന്ന് പുറത്തിറങ്ങിയപ്പോൾ, വ്യാജരേഖ ചമച്ചെന്ന കേസിൽ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബി എസ് എൻ എൽ ബിൽ വ്യാജമായി നിർമിച്ചു എന്ന കേസിലാണ് അറസ്റ്റ്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇമെയിലിലൂടെ നൽകിയ പരാതിയിലാണ് നടപടി.