ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ഭാഗത്തിന് പ്രധാനമന്ത്രി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ലാന്‍ഡ് ചെയ്യുന്ന സ്ഥലത്തിന് പേരിടാന്‍ അതത് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
ശിവശക്തിയെന്ന് പേരിട്ടതില്‍ ഞാനെന്ത് ചെയ്യാനാ. ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെ ഒരുപാട് പേരുകളുണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട പേരിടാം. നമുക്ക് സാരാഭായ് ക്രൈറ്ററുണ്ട് ചന്ദ്രനില്‍. മറ്റ് രാജ്യങ്ങളിലെ ഇതുപോലെ സയന്റിഫിക് അക്കംപ്ലീഷ്‌മെന്റിന് അവര്‍ എക്‌സ്‌പ്ലോര്‍ ചെയ്ത സ്ഥലങ്ങള്‍ക്ക് പേരിടാറുണ്ട്. അതൊരു പാരമ്പര്യമാണെന്നും സോമനാഥ് പറഞ്ഞു.
‘ദക്ഷിണധ്രുവത്തില്‍ പോകാന്‍ ഒരുപാട് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാടുണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല. ഒരുപാട് കുന്നുകളുണ്ട്. വലിയ താഴ്ചയുള്ള താഴ്വരകലുമുണ്ട്. അതിന്റെ ചെരിവില്‍ പോയി ലാന്‍ഡ് ചെയ്താല്‍ ലാന്‍ഡറിന്റെ കഥ ആലോചിക്കാവുന്നതേ ഉള്ളൂ. ഫ്‌ളാറ്റ് ഏരിയ കണ്ടെത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് അധികമാരും അങ്ങോട്ട് പോകാത്തത്.’
ചാന്ദ്രയാന്‍-3 ല്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോവറും ലാന്‍ഡറും ചിത്രങ്ങൾ വരും ദിവസങ്ങളില്‍ കൂടുതല പുറത്തുവിടുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. കൂടുതല്‍ ഗ്രഹാന്തര ദൗത്യങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ബഹിരാകാശ മേഖലയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യപ്രകാശം 14 ദിവസത്തേക്കെ കിട്ടൂ. അവിടെ മൂലകങ്ങള്‍ ഒരുപാട് കണ്ടെത്താന്‍ സാധ്യതയുണ്ട്. ജലം കണ്ടെത്താന്‍ സാധ്യതയുണ്ട്. 14 ദിവസം അത് അതിജീവിക്കാന്‍ വലിയ പ്രയാസമാണ്. കാരണം അവിടെ ഐസിനേക്കാള്‍ 180 ഡിഗ്രി കുറവാണ് താപനില. അത്രയും തണുപ്പില്‍ 14 ദിവസം നിലനില്‍ക്കുക എന്നത് വെല്ലുവിളിയാണ്. നിലനിന്നാൽ അത് വലിയ മുതൽക്കൂട്ടാണ്. സോഫ്റ്റ് ലാന്‍ഡിംഗ് മാത്രമല്ല ചന്ദ്രയാന്‍-3 ന്റെ മുഴുവന്‍ കാര്യങ്ങളും പൂര്‍ണ വിജയമായിരുന്നു. മഹത്തായ നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനും എന്റെ സഹപ്രവര്‍ത്തകരും സന്തോഷവാന്‍മാരും അഭിമാനവുമുള്ള വരാണെന്നും സോമനാഥ് പറഞ്ഞു.