കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിംഗ് താരം ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും. ഇഷാന്‍ പണ്ഡിതയെ ബ്ലാസ്‌റ്റേഴ്‌സ് അടുത്തിടെ ടീമില്‍ എത്തിച്ചിരുന്നു.
ഇത് ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും എന്നതിന്റെ സൂചനയായിരുന്നു . പഞ്ചാബ് എഫ്.സിയില്‍ താരം കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരത്തിന് അവസരങ്ങള്‍ അധികം ലഭിച്ചിരുന്നില്ല.
ഈ സീസണ്‍ ഡ്യൂറന്റ് കപ്പില്‍ ഹാട്രിക് അടക്കം നേടി മികച്ച ഫോമിലായിരന്നു ബിദ്യാ സാഗര്‍ സിംഗ്.
യുവ മധ്യനിര താരം ഗിവ്‌സണ്‍ സിഗും സ്ഥിരകരാറില്‍ ടീം വിട്ടു. താരത്തിനും ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 7 മല്‍സരങ്ങള്‍ മാത്രം
ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഗിവ്‌സണ്‍ ഒഡിഷ എഫ്.സിയിലേക്കാണ് ചേക്കേറിയത്.
കൂടാതെ എൈബാന്‍ ഡോഹ്ലിംഗ് എന്ന ഇന്ത്യന്‍ ഡിഫന്‍ഡറെ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം എഫ്.സി ഗോവയില്‍ നിന്ന് 3 വര്‍ഷത്തെ കരാറിലാണ് ടീമില്‍ എത്തുന്നത്.